മട്ടന്നൂർ: മണ്ണൂർപ്പറമ്പിൽ പുലിയെ കണ്ടതായുള്ള സംശയത്തെ തുടർന്ന് വനം വകുപ്പ് അധികൃതർ പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് മണ്ണൂർ പറമ്പിന് സമീപം പുലിയെ കണ്ടെന്ന് രണ്ട് ബൈക്ക് യാത്രക്കാർ സമീപത്തെ വീട്ടിൽ അറിയിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ മണ്ണൂർ വായനശാല പരിസരത്തുള്ള വഴിയിൽ പുലിയോട് സാമ്യമുള്ള കാൽപാടുകൾ കണ്ടത്തി. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി പരിശോധന നടത്തി. 13 സെന്റീമീറ്റർ വ്യാസമുള്ള കാൽപ്പാടുകൾ പുലിയുടെ വർഗ്ഗത്തിൽപ്പെട്ട ജീവിയുടേത് തന്നെയാണെന്ന് വനം വകുപ്പ് ഓഫീസർ സി.സുനിൽകുമാർ പറഞ്ഞു. നഗരസഭാ ചെയർമാൻ എൻ.ഷാജിത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. സ്ഥലത്ത് വനം വകുപ്പിന്റെ നിരീക്ഷണം തുടരും. ആവശ്യമെങ്കിൽ ക്യാമറകളും സ്ഥാപിക്കും.