
കണ്ണൂർ: അഴീക്കോടൻ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് നടന്ന അനുസ്മരണ പരിപാടിയിൽ ഇ.പി. ജയരാജൻ പങ്കെടുത്തില്ല. അന്തരിച്ച മുതിർന്ന നേതാവ് എം.എം. ലോറൻസിന്റെ സംസ്കാര ചടങ്ങിലും തുടർന്ന് നടക്കുന്ന അനുസ്മരണ പരിപാടിയിലും പങ്കെടുക്കാനായി ഇ.പി പോയതാണ് അനുസ്മരണത്തിൽ പങ്കെടുക്കാത്തതെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. കഴിഞ്ഞ ദിവസം നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിലും ഇ.പി പങ്കെടുത്തിരുന്നില്ല. അന്ന് ആയുർവേദ ചികിത്സയിലായിരുന്നെന്നായിരുന്നു വിശദീകരണം. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ ഇതുവരെ ഇ.പി പങ്കെടുത്തിട്ടില്ല.