
കാഞ്ഞങ്ങാട്: ടൗൺ ലയൺസ് ക്ലബ് മേലാങ്കോട്ട് ലയൺസ് സർവീസ് ഫൗണ്ടേഷൻ ഹാളിൽ നടത്തിയ ഓണാഘോഷവും കുടുംബ സംഗമവും സോണൽ ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.സി.കെ.ശ്യാമള അദ്ധ്യക്ഷത വഹിച്ചു. ഡോ.യു.കൃഷ്ണ കുമാരി, ഡോ.ശശിരേഖ, പി.എൽ.ആന്റോ ,എൻ.ആർ പ്രശാന്ത് , ഡോ.ശശിധര റാവു, എം.കൃഷ്ണൻ, പ്രജീഷ്‌കൃഷ്ണൻ, വി.പി.ജോയ്, കോടോത്ത് നാരായണൻ നായർ, രഞ്ജു മാരാർ മഡിയൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.പി.വി വിനോദ് കുമാർ സ്വാഗതവും ട്രഷറർ സതി എസ്.നായർ നന്ദിയും പറഞ്ഞു. ക്ലബ്ബാംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് വിവിധ കലാപരിപാടിക8 അവതരിപ്പിച്ചു. എൻ. ശശിധരൻ നായർ, തമ്പാൻനിട്ടൂർ, കൃഷ്ണമൂർത്തി, അംബിക ബാബുരാജ്, ശ്രീനിവാസ റാവു, രത്നാകരൻ നായർ, നാരായണൻകുട്ടി നായർ തുടങ്ങിയവർ നേതൃത്വം നൽകി.