pullur-maveli

പുല്ലൂർ: ഗ്രന്ഥാലയത്തിന് പുസ്തകശേഖരമൊരുക്കാൻ മാവേലി വീടുകളിലെത്തി. വണ്ണാർ വയൽ പി.കൃഷ്ണൻ നായർ സ്മാരകഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച ഓണാഘോഷത്തിലാണ് മാവേലിക്കൊപ്പം പുസ്തകശേഖണ യാത്ര ഒരുക്കിയത്. വീടുകളിൽ നിന്നും വഴിയോരത്ത് നിന്നും ആളുകൾ മാവേലിക്ക് പുസ്തകങ്ങൾ കൈമാറി. ഗ്രന്ഥാലയത്തിലെ നീലാംബരി മ്യൂസിക് ക്ലബ്ബും വനിതാവേദിയുമാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കണ്ണാങ്കോട്ട് കാവ് ഭഗവതി ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച പുസ്തകശേഖരണ യാത്ര വണ്ണാർവയലിൽ സമാപിച്ചു. കഥാകൃത്ത് അശ്വിൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നീലാംബരി മ്യൂസിക് ക്ലബ്ബ് കോർഡിനേറ്റർ ഷിജിൽ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പി.പത്മനാഭൻ , പി.വി. ശ്യാമള, മാടിക്കാൽ നാരായണൻ , അനിൽ പുളിക്കാൽ , ബിജു മൊട്ടമ്മൽ എന്നിവർ സംസാരിച്ചു.