nehru-balavedi

കാഞ്ഞങ്ങാട്: സംഗീതപ്രേമികൾക്കായി പാട്ടുവേദിയൊരുക്കി വെള്ളിക്കോത്ത് നെഹ്രു ബാലവേദി സർഗവേദി. ഗായകനും ഫോട്ടോഗ്രാഫറുമായ സുകുമാരൻ ആശീർവാദ് ഉദ്ഘാടനം ചെയ്തു. പി.ജയചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.പി.പി.കുഞ്ഞികൃഷ്ണൻ നായർ, പി.വിജയകുമാർ , പി.പി.ആതിര , കെ.വി.അർജുൻ എന്നിവർ സംസാരിച്ചു. എസ്.ഗോവിന്ദരാജ് സ്വാഗതവും വി.വി.ശശിധരൻ നന്ദിയും പറഞ്ഞു. സുധാകരൻ,തന്മയ , ഇന്ദുലേഖ , പി.ഹരീഷ് , ലളിതാംബിക , രതീഷ് മടിക്കൈ , ശിവവർണ്ണ , പി. രാമചന്ദ്രൻ , എം.ബാലഗോപാലൻ , മനു , ടി.ആതിര.വി.മുരളീധരൻ ,പി.പ്രതിഭ ,ശ്വേത ,എൻ.വി.വിനോദ് എന്നിവർ ഗാനമാലപിച്ചു.