cycle-day

പയ്യന്നൂർ : ദേശീയ സൈക്കിൾ ദിനത്തോടനുബന്ധിച്ച് പയ്യന്നൂർ സൈക്കിൾ യൂസേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ റാലിയും ആദരിക്കൽ ചടങ്ങും നടത്തി. അന്നൂർ അമ്പല പരിസരത്ത് നഗരസഭ കൗൺസിലർ എ.രൂപേഷ് ഉദ്ഘാടനം ചെയ്തു. മാദ്ധ്യമ പ്രവർത്തകൻ ടി.ബാബു , സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സൈക്കിൾ യാത്രികരായ ഉദിനൂർ തെക്ക് പുറത്തെ കെ.പി.കുഞ്ഞമ്പു , കുപ്ലേരി ഗോപിനാഥൻ എന്നിവരെ ആദരിച്ചു. ഭാസ്കരൻ വെള്ളൂർ, കെ.കെ.സുഭദ്ര , ടി .പി.കുമാരൻ സംസാരിച്ചു . കോർഡിനേറ്റർ വി.വി.ശിവരാമൻ സ്വാഗതവും സെക്രട്ടറി എം.സതീഷ് ബാബു നന്ദിയും പറഞ്ഞു.