
പയ്യന്നൂർ: രാമന്തളി പഞ്ചായത്തിൽ കാൽനട യാത്രക്ക് പോലും പറ്റാതായ പുന്നക്കടവ് കുന്നരു പാലക്കോട് എട്ടിക്കുളം റോഡും, കാരന്താട് പുതിയ പുഴക്കര റോഡും റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാത്ത പൊതുമരാമത്ത് വകുപ്പ് നടപടിയിൽ പ്രതിഷേധിച്ച്
26ന് റോഡ് ഉപരോധ സമരം സംഘടിപ്പിക്കുവാൻ പി.വി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യു.ഡി.എഫ് രാമന്തളി പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. കെ.കെ.ഫൽഗുണൻ ഉദ്ഘാടനം ചെയ്തു. സി കെ.മൂസക്കുഞ്ഞി ഹാജി, കെ.കെ.അഷ്‌റഫ്, വി.വി. ഉണ്ണികൃഷ്ണൻ, പി.പി.മുഹമ്മദ് അലി, പി.കെ.ഷബീർ, കെ.സി അബ്ദുൽ ഖാദർ, പി.പി.സുലൈമാൻ, പി.പി.നാരായണി പ്രസംഗിച്ചു. ഭാരവാഹികൾ: പി.വി.സുരേന്ദ്രൻ (ചെയർമാൻ ), വി.വി. ഉമ്മർ (വൈസ് ചെയർമാൻ ), പി.കെ.ഷബീർ (ജനറൽ കൺവീനർ ) , ബി.പി.ഗംഗാധരൻ(ജോ.ൺവീനർ ) ,കെ.സി അഷറഫ് (ട്രഷറർ).