
ചൊക്ലി : ചൊക്ലി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സമഗ്ര കായികഗ്രാമം പ്രൊജക്ടിൽ പെടുത്തി നടപ്പാക്കുന്ന വോളിബാൾ പരിശീലനത്തിന്റെ സംഘാടകസമിതി രൂപികരിച്ചു.ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എം.റീത്തയുടെ അദ്ധ്യക്ഷതയിൽ
ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ.രമ്യ ഉദ്ഘാടനം ചെയ്തു.മുൻ സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പരിശീലകൻ കെ. ശിവദാസൻ വിശിഷ്ടാതിഥിയായി.മുൻ പ്രിൻസിപ്പൽ എം .ഹരീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് കെ.ടി.കെ.പ്രദീപൻ,ടി ജയേഷ്, നവാസ്
പരത്തിന്റെവിട,തലശ്ശേരി സ്‌പോർട്സ് ഫൗണ്ടേഷൻ ചെയർമാൻ പി.ബാലൻ,രാജേന്ദ്രൻ ചൊക്ലി സംസാരിച്ചു.
പ്രധാനാദ്ധ്യാപകൻ പ്രദീപ് കിനാത്തി സ്വാഗതവും എൻ.പി. സജിത നന്ദിയും പറഞ്ഞു.എം.ഹരീന്ദ്രൻ(ചെയർമാൻ ),ഷിബിലാൽ (കൺവീനർ),രജീഷ് ദാമോദരൻ (ട്രഷറർ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.