cv-book


കൊല്ലൂർ : പിറന്നാൾ ദിനത്തിൽ പതിവുപോലെ മൂകാംബികാസന്നിധിയിലെത്തി എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച ' പ്രണയകാലം' എന്ന തന്റെ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പിന്റെ സമർപ്പണവും നടന്നു.

വാഗ്‌ദേവതയ്ക്കു മുന്നിൽ പ്രാർത്ഥനാ പൂർവം നിൽക്കുമ്പോൾ ഉള്ളിൽ നിറയുന്ന അനുഭൂതിയെക്കുറിച്ച് സി.വി. ബാലകൃഷ്ണൻ പറഞ്ഞു- ""എപ്പോഴും വരാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് മൂകാംബികാ സന്നിധി. ഇവിടെയെത്തുമ്പോൾ കൂടുതൽ സമാധാനം അനുഭവിക്കാനാവുന്നു. അപ്പോൾ മനസ്സ് കർമോന്മുഖമാകും"". തന്റെ രചനകളെ മൂകാംബികാ സന്നിധിയിലെ പ്രകൃതിയും അന്തരീക്ഷവും വളരെയേറെ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക പൂജയ്ക്കും ക്ഷേത്ര വഴിപാടുകൾക്കും ശേഷം മൂകാംബികാക്ഷേത്രം മുഖ്യ അർച്ചകൻ ഗോവിന്ദ അഡിഗ പുസ്തക സമർപ്പണം നടത്തി. ക്ഷേത്രം സൂപ്രണ്ട് ജയകുമാർ ഏറ്റുവാങ്ങി. കെ.വി.ബാബുരാജൻ, എം.പി.ജയകുമാർ, ക്ഷേത്രം ജീവനക്കാരൻ ചന്ദ്രു എന്നിവർ സന്നിഹിതരായി.

---------------------------------------------------------------