
തൃക്കരിപ്പൂർ: അടുത്ത മാസം 15 മുതൽ 17 വരെ തൃ ക്കരിപ്പൂരിൽ നടക്കുന്ന ചെറുവത്തൂർ ഉപജില്ല കേരള സൂൾ ഒളിമ്പിക്സിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് എ.ജി.നൂറുൽ അമീൻ അദ്ധ്യക്ഷത വഹിച്ചു.സി ചന്ദ്രമതി, വി.പി.പി ശുഹൈബ്, ടി.എസ്.നജീബ്, പി.ശശിധരൻ, എം.രജീഷ് ബാബു,വി.പി.പി മുസ്തഫ, വി.വി.അബ്ദുള്ള ഹാജി, പി.കുഞ്ഞികണ്ണൻ, ടി.വി.ബാലകൃഷ്ണൻ, എം.ഗംഗാധരൻ ഷൗക്കത്തലി അക്കാളത്ത്, വി.കെ.രാജേഷ് , സി.എച്ച്.അബ്ദുൾ റഹീം,കെ.വി.ഗോപാലൻ സംസാരിച്ചു. മേളയുമായി ബന്ധപ്പെട്ട് ഒക്ടോബർ 2ന് ശുചീകരണ യജ്ഞവും 5ന് ഫണ്ട് സമാഹരണവും നടത്തും സ്വാഗതസംഘം ജനറൽ കൺവീനർ എ.വി ജിജി സ്വാഗതവും ടി. മദുസൂദനൻ നന്ദിയും പറഞ്ഞു