
പയ്യന്നൂർ : സംസ്ഥാനത്തെ പ്രോഗ്രാം ഏജന്റുമാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് പയ്യന്നൂരിൽ നടന്ന പ്രഫഷണൽ ഏജന്റ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, അഡ്വ.പി.സന്തോഷ്, പനക്കീൽ ബാലകൃഷ്ണൻ, കെ.വി.ബാബു, വേണു സി കിഴക്കനേല, പ്രഭാകരൻ പുലിക്കോടൻ , കെ.ശിവകുമാർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി പ്രദീപ് വൈശാലി സ്വാഗതവും രവിറാം ചിത്രാഞ്ജലി നന്ദിയും പറഞ്ഞു. സംഘടന രക്ഷാധികാരി ഗോകുലം ഗോപാലൻ ഡയറക്ടറി പ്രകാശനം ചെയ്തു. ഭാരവാഹികൾ: വേണുഗോപാലൻ പാലക്കാട് ( പ്രസിഡന്റ്) , പ്രദീപ് വൈശാലി (ജനറൽ സെക്രട്ടറി),രഘു സാരഥി (ട്രഷറർ ) .