badhira

കാഞ്ഞങ്ങാട്: ജില്ലാ ബധിര അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷവും ലോക ബധിര ദിനാചരണവും 28, 29 തീയതികളിൽ പടന്നക്കാട് ഗുഡ് ഷെഫേർഡ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 28ന് രാവിലെ 10.30ന് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് സി എച്ച്.ഷക്കീർ, ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് മുഖ്യാതിഥിയാകും. ബധിര ദിനാചരണം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഷറഫ് കുന്നത്ത് ഉദ്ഘാടനം ചെയ്യും. പ്രൊഫ.ദീപക് മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ കെ.ടി.ജോഷിമോൻ, ഷനിൽ കുമാർ, എ.സി റഷാദ്, ഷീബ പവിത്രൻ എന്നിവർ സംബന്ധിച്ചു.