
കാഞ്ഞങ്ങാട് : വടക്കൻ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ കാഞ്ഞങ്ങാടിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് 28ന് വൈകുന്നേരം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ ഗംഗാധരൻ പള്ളിക്കാപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി പി.ബാബു, സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വി.കൃഷ്ണൻ, ബംഗളം പി.കുഞ്ഞി കൃഷ്ണൻ,ജില്ലാ കൗൺസിൽ അംഗങ്ങളായ സി കെ.ബാബുരാജ്, കരുണാകരൻ കുന്നത്ത്, എ. ദാമോദരൻ, എൻ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.കൊവിഡ്കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കാനും വടക്കുഭാഗത്ത് ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും ഇൻഫർമേഷൻ സെന്റർ പുനസ്ഥപിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.