anthoor

ധർമ്മശാല: സ്വച്ഛത ഹി സേവ, മാലിന്യമുക്തം നവകേരളം ക്യാമ്പയിനുകളുടെ ഭാഗമായി ആന്തൂർ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികൾക്കും ഹരിതകർമ്മസേന അംഗങ്ങൾക്കും, സീവേജ് സെപ്റ്റേജ് തൊഴിലാളികൾക്കും ജനറൽ ചെക്കപ്പ്, ജീവിതശൈലി രോഗ പരിശോധന, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ബക്കളം അർബ്ബൻ പി.എച്ച്.സി ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.കെ.മുഹമ്മദ്‌ കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. എൻ.അനീഷ്,സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി.ഉണ്ണികൃഷ്ണൻ, ക്ലീൻ സിറ്റി മാനേജർ ടി.അജിത്ത് സംസാരിച്ചു. ബക്കളം അർബ്ബൻ പി. എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.നിമിഷ ക്ളാസെടുത്തു. തുടർന്ന് മെഡിക്കൽ ചെക്കപ്പ് നടത്തി മരുന്നുകൾ വിതരണം ചെയ്തു.