varnam

മാഹി:പന്തക്കൽ വർണ്ണം ചിത്രകലാ പരിശീലന കേന്ദ്രം മാഹി ജവഹർ നവോദയ വിദ്യാലയത്തിനടുത്തുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.മുൻ വാർഡ് കൗൺസിലർ ടി.കെ.ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ എൻ.ഹരിദാസൻ ഉദ്ഘാടനം ചെയ്തു.
വർണം ചിത്രകലാകേന്ദ്രം രക്ഷധികാരി കെ. രാഘവൻ മാസ്റ്റർക്ക് സ്മരണാഞ്ജലിയർപ്പിച്ചു.
പിന്നണിഗായകൻ എം.മുസ്തഫ മുഖ്യഭാഷണം നടത്തി. യുവ കവി റീജേഷ് രാജനെയും ചിത്രകാരി കെ.അവന്തിക സുരേഷിനേയും
ചടങ്ങിൽ അനുമോദിച്ചു.കെ.കെ .പ്രവീൺ കുമാർ, ജയൻ പന്തക്കൽ ഹരിദാസ് സംസാരിച്ചു.വർണം ആർട്സ് സെന്റർ ഡയറക്ടർ
കെ.വീരേന്ദ്രകുമാർ സ്വാഗതവും ബേബി മനോജ് നന്ദിയും പറഞ്ഞു. പത്തുവർഷമായി പ്രീ പ്രൈമറി മുതൽ ഹൈസ്‌കൂൾ വരെയുള്ള കുട്ടികൾക്ക് ക്രയോൺസ്,ജലച്ചായം, പെൻസിൽ ഡ്രോയിംഗ് അക്രിലിക് പരിശീലനം നൽകിവരുന്ന കേന്ദ്രമാണ് വർണം ചിത്രകലാപരിശീലനകേന്ദ്രം.