kootayottam

പാനൂർ:പാനൂർ പൊലീസിന്റെയും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ലഹരിവിരുദ്ധ ക്ലബ് , എൻ.എസ്.എസ് എന്നീ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപന ശ്രമങ്ങളും തടയുന്നതിന്റെ ഭാഗമായും സാമൂഹിക ബോധവത്ക്കരണം ശക്തിപ്പെടുത്തതിനും വേണ്ടിയാണ് ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചത്. പാനൂർ ഇൻസ്‌പെക്ടർ സുധീർ കല്ലൻ ഫ്ളാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ ടി.കെ.ഷാജിൽ ,പാനൂർ എസ്. ഐ. കെ.എം.സുജോയ്, ലഹരി വിരുദ്ധ ക്ലബ് കൺവീനർ എ.പി.ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത്, എം.കെ.രാജീവൻ, കെ.പി.പ്രഷീന എന്നിവർ സംസാരിച്ചു.