
കാഞ്ഞങ്ങാട്: കേരള ഹോംഗാർഡ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി. പ്രസ് ഫോറം ഹാളിൽ സബ്ബ് കളക്ടർ പ്രതീക് ജെയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.വി.ബിജു കൂടോൽ അദ്ധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച സേനാംഗത്തെ ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് ആദരിച്ചു. കുഞ്ഞിരാമൻ കണ്ടത്തിൽ വിശിഷ്ടാതിഥിയായി. ജില്ലാ രക്ഷാധികാരി വി.വി.രമേശൻ, ഫയർ ആന്റ് റെസ്‌ക്യു കാഞ്ഞങ്ങാട് എസ്.ടി.ഒ പി.വി പവിത്രൻ എന്നിവർ മുഖ്യാതിഥികളായി. കൺട്രോൾ റൂം സബ്ബ് ഇൻസ്‌പെക്ടർ കെ.മധു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബാബു കീത്തോൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ.മണി , ടിബാലകൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ, ഹോസ്ദുർഗ്ഗ് എസ്.എച്ച്.ഒ അജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ദാമോദരൻ സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി കെ.കെ.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.