
കാഞ്ഞങ്ങാട്: പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പാസ്റ്റർ സെന്ററിൽ ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ മാനവ സംസ്‌കൃതി സംഘടിപ്പിക്കുന്ന സംസ്ഥാന രാഷ്ട്രീയ ശില്പശാലയുടെ ബ്രോഷർ പ്രകാശനം മുൻ എം.എൽ.എ അനിൽ അക്കര നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ.പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മാനവ സംസ്‌കൃതി സംസ്ഥാന ജനറൽ സെക്രട്ടറി എം. അസിനാർ ,ജില്ലാ ചെയർമാൻ എ.കെ.ശശിധരൻ, ജനറൽ സെക്രട്ടറി പി.വി.രാജേഷ് ,മഡിയൻ ഉണ്ണികൃഷ്ണൻ , വി.വി.നിശാന്ത്, എൻ. ആർ.മായൻ, കുഞ്ഞിക്കണ്ണൻ കരിച്ചേരി ,പി.യു.കുഞ്ഞികൃഷ്ണൻ നായർ ,സുഗുണൻ ഓരി , പി.വി.തമ്പാൻ, ഷിബിൻ ഉപ്പിലിക്കൈ , സിജോ അമ്പാട്ട്, പ്രമോദ് കെ.റാം എന്നിവർ പ്രസംഗിച്ചു.