
ബേക്കൽ: എം പവ്വർ കാസർകോട് സംഘടിപ്പിച്ച ഇൻവെസ്റ്റേർസ് കോൺക്ലേവ് ജില്ലാകളക്ടർ കെ.ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. എം പവ്വർ കാസർകോട് ചെയർമാൻ രവീന്ദ്രൻ കണ്ണങ്കൈ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാ തിഥിയായി ആദിൽ മുഹമ്മദ്, എസ്.ബി.ഐ റീജണൽ മാനേജർ ബിജേഷ്.ബി, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ബി.ആർ.ഡി.സി മാനേജർ പ്രസാദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. എസ്.ബി.ഐ മാനേജർ ഇ.ഉമ, എൻ.അശോക്, രവീന്ദ്രൻ കണ്ണങ്കൈ, കയ്യൂർ വില്ലേജ് ടൂറിസം മാനേജർ സ്റ്റാലിഷ്, വി.അബ്ദുൾ സലാം, കെ.വി.സുഹാസ് കൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകൾ എടുത്തു. എസ്.രാജാറാം, ഐശ്വര്യ കുമാരൻ, ഫാറൂഖ് മെടോ, കെ.ടി.സുഭാഷ് നാരായണൻ, മുഹമ്മദ് റഫീഖ്, സെയ്ഫുദ്ദീൻ കളനാട്, എം.എ.ഖാദർ എന്നിവർ പ്രസംഗിച്ചു. അബ്ദുൾ കാദർ പള്ളിപ്പുഴ സ്വാഗതം പറഞ്ഞു.