
കാസർകോട്: ബഹുജന സമരങ്ങളെ അടിച്ചമർത്തി മുന്നോട്ടുപോകുന്ന സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ കുറ്റപ്പെടുത്തി.ഡി.സി സി നേതൃയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സിസി മെമ്പർമാരായ പി.എ.അഷ്‌റഫലി,കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ,ശാന്തമ്മ ഫിലിപ്പ് ,ഡി.സി സി ഭാരവാഹികളായ അഡ്വ.കെ.കെ.രാജേന്ദ്രൻ,എം.സി പ്രഭാകരൻ, ബി.പി.പ്രദീപ് കുമാർ എം.കുഞ്ഞമ്പു നമ്പ്യാർ,കെ.പി.പ്രകാശൻ,ടോമി പ്ലാച്ചേരി, കെ.വി സുധാകരൻ, ഹരീഷ് പി നായർ, വി.ആർ വിദ്യാസാഗർ,സുന്ദര ആരിക്കാടി, ഗീത കൃഷ്ണൻ, ധന്യാ സുരേഷ്, ആർ.ഗംഗാധരൻ ,സാജിദ് മവ്വൽ ,കെ.വി വിജയൻ,ജോയ് ജോസഫ്, കെ.വി ഭക്തവത്സലൻ, ഡി.എം.കെ മുഹമ്മദ്, എ.വാസുദേവൻ, കെ.പി ദിനേശൻ, ലക്ഷ്മണ പ്രഭു, ഹർഷദ് വൊർക്കാടി എന്നിവർ സംസാരിച്ചു.