trafic

ഇരിട്ടി: അടുത്തമാസം ഒന്നുമുതലുള്ള ഗതാഗത പരിഷ്‌കരണത്തിന് മുന്നോടിയായി നഗരസഭ, പൊലീസ് , ഗതാഗത വകുപ്പ്, ട്രേഡ് യൂണിയൻ, വ്യാപാരി വിഭാഗങ്ങളുടെ നേതൃത്വത്തിൽ 30ന് നഗരത്തിൽ സംയുക്ത പരിശോധന നടത്തും.നഗരത്തിലെ അംഗീകൃത പാർക്കിംഗ് അര മണിക്കൂറായിരിക്കും. പുതിയ ബസ് സ്റ്രാൻഡ് റോഡിന് ഇടതുവശത്ത് പാർക്കിംഗ് അനുവദിക്കില്ല. വലതുവശത്ത് ഓട്ടോസ്റ്റാൻഡ് നിലനിർത്തും. താലൂക്ക് ഓഫിസ് ജംഗ്ഷൻ മുതൽ കല്യാൺ കട വരെ സ്വകാര്യ പാർക്കിംഗിനും മിൽമ ബുത്ത് മുതൽ കോഫി ഹൗസ് ന്യു ഇന്ത്യാ ടാക്കിസ് കവല വരെ ടൂ വിലർ പാർക്കിംഗിനും അനുവദിക്കും.യോഗത്തിൽ ചെയർപേഴ്സൺ കെ. ശ്രീലതയുടെ അദ്ധ്യക്ഷത വഹിച്ചു.വൈസ്‌ചെയർമാർ പി.പി. ഉസ്മാൻ ,ഇരിട്ടി എസ്.എച്ച് ഒ.എ.കുട്ടികൃഷ്ണൻ, എ എം.വി.ഐ ഡി.കെ.ഷിജി, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.സുരേഷ്, കൗൺസിലർ വി.പി.അബ്ദുൾ റഷീദ്, സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ക്ലീൻസിറ്റി മാനേജർ കെ.വി. രാജീവൻ പ്രസംഗിച്ചു.