കണ്ണൂർ: കക്കാട് -കുഞ്ഞിപ്പള്ളി റൂട്ടിൽ ബസുകൾ സമയക്രമം തെറ്റിച്ച് ഒാടുന്നത് കാരണം ജീവനക്കാർ തമ്മിൽ നിരന്തരം തർക്കം. പലപ്പോഴും രണ്ടും മൂന്നും ബസുകൾ സമയക്രമം തെറ്റിച്ചുകൊണ്ട് ഒരേ സമയം വരുന്നതാണ് പ്രശ്നത്തിന് കാരണം. മത്സരയോട്ടത്തിനിടയിൽ ബസുകൾ കൃത്യമായി സ്റ്റോപ്പുകളിൽ നിർത്താതെ പോകുന്നതും പതിവാണ്. ഇത് യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. നേരത്തെ ഈ പ്രശ്നം ഒഴിവാക്കുന്നിത് കണ്ടക്ടർമാർ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ പോയി ഒപ്പിടുന്ന പതിവുണ്ടായിരുന്നു. എന്നാൽ നിലവിൽ ഈ സംവിധാനം കൃത്യമായി നടക്കുന്നില്ല എന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെ ബസുകൾ ഇപ്പോഴും മത്സരയോട്ടം തുടരുകയാണ്. ഈ പ്രശ്നത്തിൽ അധികൃതർ ആവശ്യമായ നടപടി സ്വീകരിച്ച് ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.