kongayi

തളിപ്പറമ്പ് : നഗരസഭ നവീകരിച്ച മുനിസിപ്പൽ ലൈബ്രറിയുടെയും ഇന്റർലോക്ക് ചെയ്ത മാർക്കറ്റ് റോഡിന്റെയും ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ലൈബ്രറി നവീകരണത്തിനും മാർക്കറ്റ് റോഡിന് 15ലക്ഷം രൂപയുമാണ് നിർമ്മാണ ചിലവ്. വാർഡ് കൗൺസിലർ സി.നുബല അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ മുഖ്യാതിഥിയായി. തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ.പി.സുബൈർ, മുനിസിപ്പൽ എൻജിനിയർ വി.വിമൽ കുമാർ, എം.കെ.ഷബിത, പി.റജുല തുടങ്ങിയവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു