
ധർമ്മശാല: ആന്തൂർ നഗരസഭയിൽ മെൻസ്ട്രുവൽ കപ്പ് ഉപയോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ചെയർമാൻ പി. മുകുന്ദൻ ക്ലാസ് ഉദ്ഘാടനം ചെയ്തു.കപ്പിന്റെ ഉപയോഗം മൂലം പാഡുകളുടെ ഉപയോഗം കുറക്കുമെന്നും ഉപയോഗിച്ച പാഡ് മൂലമുണ്ടാകുന്ന മാലിന്യ കൈകാര്യം ചെയ്യുന്ന പ്രശ്നവും ഗണ്യമായിപരിഹരിക്കുവാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്നൂറ് കപ്പുകൾ അടിയന്തരമായി നഗരസഭ വിതരണം ചെയ്യും. കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും ഘട്ടംഘട്ടമായി കൂടുതൽ മെൻസ്ട്രുവൽ കപ്പ് കൂടുതൽ ആളുകൾക്ക് വിതരണം ചെയ്യുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. ക്ലാസിൽ നഗര സഭ കൗൺസിലർമാർ, സി ഡി.എസ് അംഗങ്ങൾ, ആശാവർക്കർമാർ, ഹരിത കർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഡോ.ജസ്ന ക്ലാസ് നയിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.മുഹമ്മദ് കുഞ്ഞി,ഡോ.ഹൃദ്യ എന്നിവർ സംസാരിച്ചു.