
കണിച്ചാർ: കരിന്തളം 440 കെ.വി.ലൈൻ ആക്ഷൻ കമ്മിറ്റി കണിച്ചാറിൽ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. കരിന്തളം വയനാട് 440 കെ.വി ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരുടെയും സ്ഥലം ഉടമകളുടെയും നേതൃത്വത്തിലായിരുന്നു യോഗം. ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് സെന്റിന് ഒരു ലക്ഷവും ലൈൻ കടന്നു പോകുന്ന സ്ഥലത്തിന് സെന്റിന് അരലക്ഷവും നിരക്കിൽ ലഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നഷ്ടപരിഹാര പാക്കേജിൽ പല മേഖലകളിലും അവ്യക്തത നിലനിൽക്കുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.വിഷയം ജനകീയ പ്രശ്നമായി ഏറ്റെടുക്കണമെന്നും നിർദ്ദേശം ഉയർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അമർനാദ്, അസിസ്റ്റന്റ് എൻജിനീയർ അബ്ദുൽ കയാസ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.