
തലശ്ശേരി:വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തലശ്ശേരി വടക്കുമ്പാട് എ.കെ.ജി സ്റ്റേഡിയത്തിന് സമീപം നടത്തുന്ന നടത്തിയ സംയോജിത പച്ചക്കറികൃഷി വിളവെടുപ്പ് കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം.സി.പവിത്രൻ ഉദ്ഘാടനംചെയ്തു.സി.പി.എം വടക്കുമ്പാട് ലോക്കൽ കമ്മിറ്റി,വില്ലേജ് കർഷക സംഘം,കർഷക തൊഴിലാളി,ജനാധിപത്യ മഹിളാ അസോസിയേഷൻ,ഡി.വൈ.എഫ്.ഐ, എൻ.ആർ.ഇ.ജി.എസ് സംയുക്തമായാണ് കൃഷി നടത്തിയത്.
ജൈവ ഗൃഹത്തിൽ നടന്ന ചടങ്ങിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷ അദ്ധ്യക്ഷത വഹിച്ചു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.വസന്തൻ , കെ.ജനാർദ്ദനൻ,എം. സരേന്ദ്രൻ,സി.കെ.ഷക്കീൽ,പയ്യമ്പള്ളി രമേശൻ തുടങ്ങിയവർ സംസാരിച്ചു.കർഷക ഗ്രൂപ്പ് അംഗങ്ങൾ ആയ രാജീവൻ,ലത്തീഫ്, മെഹേർചന്ദ്,രജീഷ് വാഴയിൽ എന്നിവരുടെ നേതൃത്വത്തിൽ ഒന്നാംഘട്ടമായി മുപ്പത് സെന്റിൽ കക്കിരി, വെള്ളരി,പൊട്ടിക്ക തുടങ്ങിയവയാണ് വിളയിച്ചത്.