wild-animal

കണ്ണൂർ: മലയോര മേഖലകളിലെ വന്യ മൃഗ ആക്രമണം മൂലമുള്ള കൃഷിനാശം തടയാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് സ്വതന്ത്ര കർഷക സംഘം ആവശ്യപ്പെട്ടു കർഷകർ കഷ്ടപ്പെട്ടും വായ്പ എടുത്തും ഉണ്ടാക്കുന്ന കാർഷിക വിളകൾ ഒരൊറ്റ രാത്രി കൊണ്ട് നശിപ്പിക്കപ്പെടുകയാണ് .ശല്യക്കാരായ കാട്ടുപന്നിക്കളെയും മറ്റും വെടിവെച്ചു കൊല്ലാനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്തത്തിൽ സമിതികൾ രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും മിക്കയിടത്തും നടപടികൾ ഉണ്ടായിട്ടില്ല.കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന കൃഷി,​വനം വകുപ്പുകൾ വൻപരാജയമാണെന്നും കർഷകർ പ്രക്ഷോഭത്തിന് ഇറങ്ങേണ്ട സാഹചര്യമാണുള്ളതെന്നും ജില്ലാ പ്രസിഡന്റ് അഡ്വ.അഹമ്മദ് മാണിയൂർ . ജനറൽ സെക്രട്ടറി പി.പി.മഹ് മൂദ് എന്നിവർ കുറ്റപ്പെടുത്തി.