കാസർകോട്: എം.ഡി.എം.എയുമായി നാലുപേർ പൊലീസ് പിടിയിൽ. മഞ്ചേശ്വരം ബെള്ളൂർ സ്വദേശികളായ ഷമാസ്, നവാസ്, അഷറഫ്, ഇഷാഖ് എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. 29.6 ഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തു. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ ടോൾസൺ ജോസഫിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൈവളിഗെ ബായിക്കട്ടയിൽ നടത്തിയ വാഹന പരിശോധനയിലാണ് ആൾട്ടോ കാറിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.