
കാഞ്ഞങ്ങാട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ.മാധവനെ കെ.മാധവൻ ഫൗണ്ടേഷൻ അനുസ്മരിച്ചു. ഫൗണ്ടേഷൻ ആസ്ഥാനത്ത് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം അജിത് കോളാടി ഉദ്ഘാടനം ചെയ്തു. ചോദ്യം ചെയ്യാൻ ആളില്ലാത്തതാണ് വർത്തമാന കാലത്തിന്റെ ദുരന്തമെന്നും ഈ സാഹചര്യം മുതലെടുത്താണ് വർഗീയ ഫാസിസ്റ്റ് ശക്തികൾ കേരളത്തെ വളക്കുറുള്ള മണ്ണായി കണ്ട് അവരുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു . അഡ്വ.പി.അപ്പുകുട്ടൻ, ജനറൽ സെക്രട്ടറി ഡോ.സി ബാലൻ എന്നിവർ പ്രസംഗിച്ചു. കെ.മാധവൻ പുരസ്‌കാര ജേതാവ് സീതാറാം യെച്ചൂരി, കെ.പി.കുഞ്ഞിക്കണ്ണൻ എന്നിവരുടെ വിയോഗത്തിൽ യോഗം അനുശോചിച്ചു.