sainudheen

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ വ്യാജ പ്രസ്താവനയുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ പാലക്കാട് സ്വദേശി സൈനുദ്ദീൻ (46) അറസ്റ്റിൽ. പി.വി.അൻവർ ലക്ഷ്യം വയ്ക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ, എം.വി.ജയരാജൻ' എന്ന തലക്കെട്ടോടെയായിരുന്നു വ്യാജ വാർത്ത പ്രചരിപ്പിച്ചത്. എം.വി.ജയരാജൻ സംസ്ഥാന പൊലിസ് മേധാവിക്കും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്കും നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.