
കണ്ണൂർ: മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി കണ്ണൂർ ആർടി ഓഫീസ് ഹാളിൽ നടത്തുന്ന ഇ ചലാൻ അദാലത്ത് ഇന്നു വരെ. കഴിഞ്ഞ 26ന് തുടങ്ങിയ അദാലത്തിൽ ഇതുവരെ ആയിരത്തോളും ചലാനുകൾ തീർപ്പാക്കി.പല കാരണങ്ങളാൽ ചലാൻ അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ സൗകര്യം പ്രയോജനപ്പെടുത്തി. ആർ.സി ബുക്കിൽ ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യാതെ വാഹന ഉടമ വിദേശത്തായി ഒ.ടി.പി ലഭിക്കാതെ ചലാൻ അടക്കാൻ പറ്റാത്തവർ, വിവിധ ഓഫീസുകൾ കയറി ഇറങ്ങേണ്ടതിനാൽ പൊലീസിന്റെയും എംവിഡിയുടെയും ചലാനുകൾ അടക്കാത്തവർ എന്നിവർക്കെല്ലാം അദാലത്ത് പ്രയോജനപ്പെട്ടു.അദാലത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ എട്ടും പൊലീസിന്റെ അഞ്ചും കൗണ്ടറുകളാണുള്ളത്. രാവിലെ 10മുതൽ വൈകീട്ട് നാല് വരെ എ.ടി.എം കാർഡ് വഴിയോ യു.പി.ഐ ആപ്പ് വഴിയോ പണം അടക്കാം.