
പാണത്തൂർ: നീതി ആയോഗ് ആസ്പിരേഷൻ പദ്ധതിയുടെ ഭാഗമായി കള്ളാർ, പനത്തടി, കോടം ബേളൂർ പഞ്ചായത്തുകളിലെ മണ്ണ് പരിശോധനഫല വിതരണം ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.ഗോപി, പി.ഗീത, സന്തേഷ് വി.ചാക്കോ, ലത അരവിന്ദ്, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്,ഡി.പി.ഡി.ഒ എം.ദ്വര, പരപ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.വി.ഹരിത, ബി.ഡി.ഒ ജോസഫ് എം.ചാക്കോ, കള്ളാർ പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ, കൃഷി ഓഫിസർ കെ.എം.ഹനീന, ആസ്പിരേഷൻ പ്രോഗ്രാം ഇംപ്ലിമെന്റ് ഓഫിസർ അമൃത എന്നിവർ പ്രസംഗിച്ചു.