
പയ്യന്നൂർ: പയ്യന്നൂർ ഷട്ടിൽ ബാഡ്മിന്റൺ ഫ്രണ്ട്സ് സംഘടിപ്പിക്കുന്ന കെ.വി.വേണുഗോപാലൻ മെമ്മോറിയൽ ഓൾ കേരള പ്രൈസ് മണി ഷട്ടിൽ ബാഡ്മിന്റൻ ടൂർണ്ണമെൻ്റ് നാളെ പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള സി ആർ.എം. ബാഡ്മിന്റൺ അക്കാദമിയിൽ ആരംഭിക്കും.വൈകീട്ട് 5ന് കൺവീനർ കെ.വി.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സി പി.വിജയകൃഷ്ണൻ,സി.പി. ഹരിഗോവിന്ദൻ സംസാരിക്കും.
90 പ്ളസ് കമ്പയിൻഡ് ഏജ് വിഭാഗത്തിൽ സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റിൽ സംസ്ഥാന തലത്തിൽ നിന്നുള്ള 32 ടീമുകൾ പങ്കെടുക്കും. ഒന്നാം സ്ഥാനക്കാർക്ക് 10000 രൂപയും രണ്ടാംസ്ഥാനക്കാർക്ക് 7000 രൂപയും സെമി ഫൈനലിൽ എത്തുന്നവർക്ക് 2500 രൂപ വീതവും ട്രോഫിയും സമ്മാനിക്കുമെന്ന് കെ.വി.ഹരിദാസ്, എം.നൗഷാദ്, എൻ.വി.ഫൽഗുനൻ, സി സി ശ്യാംസുന്ദർ, സി ടി.രവി, എ.വി.ഹരിദാസ്, പി.എൻ.സുനിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.