
മാഹി: അകാലത്തിൽ മരണപ്പെട്ട പൊതുമരാമത്ത് എൻജിനീയർ ടി.കെ. വേണുവിന്റെ സ്മരണയ്ക്കായി വി എൻ പുരുഷോത്തമൻ ഗവ:ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും കഴിഞ്ഞ അദ്ധ്യയനവർഷത്തിൽ ഗണിതത്തിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ നിഹ സൻജീവിന് ഉപഹാരവും ക്യാഷ് അവാർഡും നൽകി.മുൻ മാഹി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഒ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. എൻജിനീയർ കെ ബി.അബ്ദുൾ സലീം അനുസ്മരണഭാഷണം നടത്തി.പ്രധാനാദ്ധ്യാപിക ലളിത അദ്ധ്യക്ഷത വഹിച്ചു.അനിൽ കുമാർ (കാനഡ), പി.ടി.എ പ്രസിഡന്റ് സി.പി.അനിൽകുമാർ എന്നിവർ സംസാരിച്ചു.ശ്രീകുമാർ ഭാനു സ്വാഗതവും സീനിയർ അദ്ധ്യാപിക എം.കെ.
ബീന നന്ദിയും പറഞ്ഞു .