food

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പോഷകാഹാര പ്രദർശനവും മത്സരവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.അബ്ദുൽ റഹിമാൻ രാജേന്ദ്രൻ, കെ.ദാമോദരൻ,എം.ജി.പുഷ്പ, ശ്രീധരൻ ,മെഡിക്കൽ ഓഫീസർ ഡോ.രമേഷ് , ഡോ.എം.ശ്രുതി ഡോ.യിൻസിഗാർഗി, സി.ഡി.പി ഒ കെ.നിഷ എന്നിവർ സംസാരിച്ചു.പോഷൻ അഭയൻകോഡിനേറ്റർ വി.അശ്വത്ത് പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സീത സ്വാഗതവും കാഞ്ഞങ്ങാട് സി ഡി.പി.ഒ അസിയ നന്ദിയും പറഞ്ഞു. മത്സരത്തിൽ മടിക്കൈ പഞ്ചായത്ത് ഒന്നാം സ്ഥാനവും പള്ളിക്കര പഞ്ചായത്ത് രണ്ടാംസ്ഥാനവും നേടി.