
കാസർകോട് :ഫെഡറൽ സംവിധാനത്തിന് ഭീഷണിയാകുന്ന തരത്തിൽ മൾട്ടി സ്റ്റേറ്റ് കോ -ഓപറേറ്റിവ് സൊസൈറ്റികൾക്ക് പ്രാധാന്യം നൽകി കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കടന്നാക്രമണങ്ങളെ ജനകീയ പിന്തുണയോടെ ചെറുക്കാൻ കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ കാസർകോട് ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിരമിച്ച ജീവനക്കാരെ സി ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ആദരിച്ചു. സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ടി.ആർ.രമേഷ് , സംസ്ഥാന വൈസ് പ്രസിഡന്റ് സി.എൻ മോഹനൻ, ബെഫി ജില്ലാ പ്രസിഡന്റ് ഇ.പി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. കെ.വി.പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. ടി രാജൻ പ്രവർത്തന റിപ്പോർട്ടും കെ.രാഘവൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.