
കണ്ണൂർ: സമര പോരാട്ട ചരിത്രത്തിലെ സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായിരുന്നു പുഷ്പനെന്ന് സി.പി.എം. ജില്ലാ കമ്മറ്റി. പുഷ്പന്റെ വേർപാടിനെ തുടർന്ന് സി.പി.എം. ജില്ലയിലെ ഇന്നു നടക്കാനുള്ള പരിപാടികൾ ദുഖാചരണത്തിന്റെ ഭാഗമായി മാറ്റിവെക്കും. പാർട്ടി പതാക താഴ്ത്തികെട്ടും. ഇന്നു കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കും. ഹർത്താലിൽ നിന്ന് വാഹനങ്ങളെ ഒഴിവാക്കും.
പുഷ്പന്റെ മൃതശരീരം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്ന് രാവിലെ 8 മണിക്ക് വിലാപയാത്രയായി പുറപ്പെടും. റോഡിന്റെ ഇരുഭാഗങ്ങളിലുള്ളവർക്കും കാണുന്ന തരത്തിലുള്ള വാഹനത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്.