special-school

കാഞ്ഞങ്ങാട്: സ്പെഷ്യൽ എജുക്കേറ്റർമാരുടെ സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ )ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ എജുക്കേറ്റർമാരെ സ്ഥിരപ്പെടുത്തുക, ശമ്പള വർദ്ധന നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.ആർ.ടി.എ നടത്തിയ അനിശ്ചിതകാല സത്യഗ്രഹത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് കൺവൻഷൻ വിളിച്ചു ചേർത്തത്. കെ. എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.രാഘവൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സിന്ധു അദ്ധ്യക്ഷത വഹിച്ചു. എം.ഇ.ചന്ദ്രാംഗദൻ ഡോ.കെ.വി.രാജേഷ്, ബി.ഗിരീശൻ, ബി.റോഷ്നി ശ്യാം മോഹൻ എന്നിവർ സംസാരിച്ചു .