ayur

:കാഞ്ഞങ്ങാട് : ഡോ.എൻ.പി.രാജൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് എൻജിനീയർ സി കുഞ്ഞിരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു.പടന്നക്കാട് ആശുപത്രിയിലെ ഡോക്ടർമാരായ കെ.പ്രേംരാജ്, കെ.ദീപ്തി നായർ,ശ്രുതി കോടോത്ത് എന്നിവർ പരിശോധന നടത്തി.ചടങ്ങിൽ കാൻസർ രോഗികൾക്ക് ബിഗ് ഒരുക്കുന്നതിനായി മേലാംകോട് എ.സി കണ്ണൻനായർ സ്മാരക ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥികളും ചെമ്മട്ടം വയൽസ്വദേശികളുമായ അരുണിമ,മാളവിക എന്നിവർ കേശ ദാനം ചെയ്തു.സൊസൈറ്റി രക്ഷാധികാരികളായ എം.ശ്രീകണ്ഠൻ നായർ,മല്ലിക രാജൻ ,ഗോകുലാനന്ദൻ മോനാച്ച എന്നിവർ സംസാരിച്ചു. സൊസൈറ്റി കെ.ടി.ജോഷിമോൻ സ്വാഗതവും സൊസൈറ്റി രക്ഷാധികാരി എൻജിനീയർ ടി.പത്മനാഭൻ നന്ദിയും പറഞ്ഞു