
പള്ളിക്കര: ജി.എം.യു.പി സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം ദ്വിദിന സഹവാസക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസ്, നിർമ്മാണ പ്രവർത്തനം, പൂന്തോട്ട നിർമ്മാണം, അനുസ്മരണം, കൾച്ചറൽ പ്രോഗ്രാം, പ്രകൃതി അറിയാൻ, പ്രകൃതി നടത്തം, ശുചീകരണം, പൂന്തോട്ട പരിപാലനം, ആരോഗ്യ ശുചിത്വ ക്ലാസ്, , എന്നിവ ഇതോടനുബന്ധിച്ച് നടന്നു. പി.ടി.എ പ്രസിഡന്റ് ഇർഷാദ് തെക്കുപുറം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.അബ്ബാസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല ബഷീർ, എസ്.എം.സി ചെയർമാൻ മജീദ് മെഡിക്കൽ, നൗഷാദ് പൂച്ചക്കാട് ,എം.പി.ടി.എ പ്രസിഡന്റ് ആയിഷ, സീനിയർ അസിസ്റ്റന്റ് ടി.വി. രജനി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.ഹരിദാസ് സ്വാഗതവും സോഷ്യൽ സർവീസ് സ്‌കീം കോ ഓഡിനേറ്റർ കെ.വി.ജിജി നന്ദിയും പറഞ്ഞു.