കണ്ണൂർ: കൂത്തുപറമ്പ് സമരനായകൻ പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എം.വി. നികേഷ് കുമാർ എത്തി. നിലവിൽ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ് നികേഷ്. പുഷ്പന്റെ ജന്മനാടായ ചൊക്ലിയിലെ പൊതുദർശനത്തിനെത്തിയ നികേഷ് പുഷ്പചക്രം സമർപ്പിച്ചാണ് മടങ്ങിയത്. 1994ൽ, നികേഷിന്റെ പിതാവും അന്നത്തെ സഹകരണവകുപ്പു മന്ത്രിയുമായ എം.വി. രാഘവനെതിരായ പ്രതിഷേധമാണ് പുഷ്പന് പരിക്കേൽക്കാനിടയാക്കിയ കൂത്തുപറമ്പ് വെടിവെയ്പ്പിൽ കലാശിച്ചത്.