
കണിച്ചാർ:ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കണിച്ചാർ പഞ്ചായത്തിലെ താഴെ വെള്ളറ പ്രദേശം പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ. ആർ. കേളു സന്ദർശിച്ചു.കഴിഞ്ഞ മാസം ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളം കയറി കൃഷിയുൾപ്പെടെ നശിച്ച താഴെ വെള്ളറ പ്രദേശമാണ് മന്ത്രി സന്ദർശിച്ചത്.ദുരിത ബാധികർക്ക് നഷ്ടപരിഹാരം ഉൾപ്പെടെ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയ മന്ത്രി ഡി.പി.ആർ തയ്യാറാക്കാൻ പഞ്ചായത്തിന് നിർദേശം നൽകി.
ഇന്നലെ മൂന്നരയോടെയാണ് വെള്ളറയിലേക്ക് മന്ത്രി എത്തിയത്. വെള്ളറ സാംസ്കാരിക നിലയത്തിലാണ് പ്രദേശവാസികളുമായി മന്ത്രി സംസാരിച്ചത്. ദുരിതബാധിതരിൽ നിന്നുയർന്ന പരാതികൾക്ക് മന്ത്രി മറുപടി നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. വാർഡ് മെമ്പർ ഷോജറ്റ് ചന്ദ്രൻ കുന്നേൽ , കെ.എ.ബഷീർ, സി.സി.സന്തോഷ് തുടങ്ങിയവരും യോഗ്തിൽ സംബന്ധിച്ചു. പ്രദേശവാസികളിൽ നിന്നും നിവേദനം സ്വീകരിച്ച ശേഷമാണ് മന്ത്രി നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചത്.