annadhanam

കണ്ണൂർ : അഖിലഭാരത അയ്യപ്പാസേവാ സംഘം കണ്ണൂർ സുന്ദരേശ്വരക്ഷേത്ര പരിസരത്ത് ഈ മണ്ഡലകാലം തീർത്ഥാടകർക്കായി അന്നദാനം നടത്താൻ തീരുമാനിച്ചു സ്വാഗതസംഘം രൂപീകരണയോഗം അഖിലഭാരത അയ്യപ്പാസേവാ സംഘംദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.ഡോ.എം.കെ.ഹരിപ്രഭ അദ്യക്ഷ ത വഹിച്ചു.ഭക്തി സംവർദ്ധിനിയോഗം വൈസ് പ്രസിഡന്റ് ടി. കെ രാജേന്ദ്രൻ, സെക്രട്ടറി കെ.പി.വിനോദ് കുമാർ, പി.സി അശോകൻ, ശശീന്ദ്രൻ, ജയദേവ് രാഘവൻ, പ്രമോദ് കീഴത്തൂർ, ആർട്ടിസ്റ്റ് ശശികല, അഡ്വ.സുദീപ്, പി.വി.ജയകുമാർ, പി. സി അരവിന്ദാക്ഷൻ, പവിത്രൻ ടി.കെ.സുധീപ് കൂരാറ, ദാമോദരൻ ഗുരുസ്വാമി, എന്നിവർ പ്രസംഗിച്ചു. നവംബർ 15 മുതൽ മണ്ഡല വിളക്ക് വരെയാണ് അയ്യപ്പന്മാർക്ക് അന്നദാനം നൽകുന്നത്