welding

മാഹി:വെൽഡിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൾ കൈന്റ്സ് ഓഫ് വെൽഡേഴ്സ് അസോസിയേഷൻ (എ. കെ.ഡബ്ല്യൂ.എ) തലശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ സേവന പദ്ധതിയായ കൈത്താങ്ങ് പള്ളൂർ ഗവ: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ കേടുവന്ന ആശുപത്രി ഉപകരണങ്ങളും മറ്റ് ഫർണ്ണിച്ചറുകളും അറ്റകുറ്റ പണി നടത്തി പ്രവർത്തനക്ഷമമാക്കി.കൈത്താങ്ങിന്റെ പ്രവർത്തന ഉദ്ഘാടനം പള്ളൂർ ആശുപത്രി മേധാവി ഡോ.സി.എച്ച്.രാജീവൻ നിർവഹിച്ചു. തലശ്ശേരി മേഖല പ്രസിഡന്റ് ജിതേഷ് ധർമ്മടം അദ്ധ്യക്ഷത വഹിച്ചു.പി.പി.രാജേഷ്, സെക്രട്ടറി അജയൻ,കണ്ണൂർ ജില്ലാ പ്രസിഡണ് റിജേഷ് പുതിയതെരു സംസാരിച്ചു.സന്തോഷ് മാഹി, ഷെജിൻ, പ്രജിൽ, അനീഷ് പാനൂർ, നിഖിലേഷ് നേതൃത്വം നൽകി.