mlsp-sammelanm

കാഞ്ഞങ്ങാട്: ഓൾ കേരള എം.എൽ. എസ്. പി. അസോസിയേഷൻ പ്രഥമ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ എ.കെ.എം.എൽ.എസ്.പി.എ ചീഫ് അഡൈ്വസർ എ.പി.പ്രബിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ജെ.സീനിയ അദ്ധ്യക്ഷത വഹിച്ചു. സി ഒ.സജി (ഐ.എൻ.ടി.യു.സി), കെ.വി. ബാബു (ബി.എം.എസ് ) , പ്രെയ്സ് മാത്യൂസ്, എം.അജിത്ത്, ആർ. ജെ തിഭാ ദാസ്, കെ.എസ് വിനീത്, വി.സൗമ്യ , സ്മിത പി.ഐസക് എന്നിവർ സംസാരിച്ചു. എ.വി.കീർത്തി സ്വാഗതവും ശ്വേത സുകുമാരൻ നന്ദിയും പറഞ്ഞു.ഭാരവാഹികൾ:എം.ജെ.സീനിയ (പ്രസിഡന്റ്), രാഖി സുരേന്ദ്രൻ (വൈസ് പ്രസിഡന്റ്), എ.വി. കീർത്തി (ജനറൽ സെക്രട്ടറി), ശ്വേത സുകുമാരൻ, കെ.വി.അശ്വതി (ജോ.സെക്രട്ടറിമാർ), സമിത പി.ഐസക് (ട്രഷറർ).