bahgavatha

കാഞ്ഞങ്ങാട്: ആലക്കോട് മഹാവിഷ്ണു ക്ഷേത്രം ഭാഗവത സപ്താഹയജ്ഞം 3 മുതൽ 10 വരെ വരെ നടക്കും.മൂന്നിന് രാവിലെ 9ന് കറവറ നിറയ്ക്കൽ .വൈകിട്ട് 4ന് അരവത്ത് കെ.യു പത്മനാഭതന്ത്രി, യജ്ഞാചാര്യൻ മോഴിയോട് സുരേഷ് ബാബു നമ്പൂതിരി എന്നിവർക്ക് പൂർണ്ണകുംഭത്തോടെ വരവേൽപ് നൽകും. തുടർന്ന് ആചാര്യവരണം ,ഭദ്രദീപം തെളിയിക്കൽ. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുമണിവരെ ശ്രീമദ് ഭാഗവത പരായണവും പ്രഭാഷണവും നടക്കും.അന്നദാനവും ഉണ്ടാകും.മൂന്നിന് ഉച്ചക്ക് 1.30ന് പുതിയ ഓഫീസ് അരവത്ത് കെ.യു.പത്മനാഭതന്ത്രി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എ.കെ.സുരേഷ് ബാബു, സെക്രട്ടറി എ.സന്ദീപ് മോലോത്തുംകാവ് ,ഭാരവാഹികളായ ജയകുമാർ മളിയങ്കാൽ ,എ.ബാലകൃഷ്ണൻ, രാജൻ തണ്ണോട്ട് ,ദാമോദരൻ മധുരംപാടി ,എ.ദാമോദരൻ എന്നിവർ സംബന്ധിച്ചു.