
കാസർകോട്: ജില്ലാ ശുചിത്വ മിഷൻ കാസർകോട് സ്വച്ഛതാ ഹി സേവാ മാലിന്യ മുക്ത നവകേരളം ക്യാമ്പയിനുകളുടെ ഭാഗമായി ഖര ദ്രവ മാലിന്യ സംസ്‌കരണം ജില്ലാ തല ശില്പശാലയും പ്രദർശനവും ഡി പി സി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ശില്പശാല ഉദ്ഘാടനം നിർവഹിച്ചു. മാലിന്യ മുക്ത നവകേരളം കോ കോർഡിനേറ്റർ കൃഷ്ണ എച്ച് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർ, പഞ്ചായത്ത് ടി.വി സുഭാഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ദ്രവ മാലിന്യ സംസ്‌കരണം, ഖര മാലിന്യ സംസ്‌കരണം, സാനിറ്ററി നാപ്കിൻ സംസ്‌കരണം, പദ്ധതികളുടെ ഫണ്ട് വിവരങ്ങൾ, നിയമ നടപടികൾ, മാലിന്യ മുക്ത നവ കേരളം തുടർ പ്രവർത്തങ്ങൾ വിഷയങ്ങളിൽ ശില്പശാലയും പ്രദർശനവും നടത്തി.