
കാഞ്ഞങ്ങാട്: വെളളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ കലോത്സവത്തിന് തുടക്കമായി. തായമ്പക വിദ്വാൻ മഡിയൻ രാധാകൃഷ്ണ മാരാർ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് എസ്. ഗോവിന്ദരാജ്, എസ്.എം.സി ചെയർമാൻ മൂലക്കണ്ടം പ്രഭാകരൻ, വിദ്യാലയ വികസന സമിതി വർക്കിംഗ് ചെയർമാൻ എം.പൊക്ലൻ, മദർ പി.ടി.എ പ്രസിഡന്റ് ബിന്ദു വിജയൻ, പ്രിൻസിപ്പാൽ ഇൻചാർജ്ജ് രാജേഷ് സ്‌കറിയ, സീനിയർ അസിസ്റ്റന്റ് അമ്പിളി , സ്റ്റാഫ് സെക്രട്ടറി വി.സുരേശൻ എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും കലോത്സവ കമ്മിറ്റി കൺവീനർ സിനിമോൾ നന്ദിയും പറഞ്ഞു.