
കാസർകോട്: . മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ മഹാത്മാവിലേക്ക് മടങ്ങാം എന്ന മുദ്രാവാക്യം ഉയർത്തി എൻ.സി പി.എസ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാന്ധി സ്‌മൃതി യാത്ര രണ്ടിന് ഉച്ചക്ക് രണ്ടിന് കാസർകോട് പുലിക്കുന്ന് ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിക്കും. തുടർന്ന് നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധസദസ് സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിക്കും സംഘാടക സമിതി ഓഫീസ് ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഉബൈദുള്ള കടവത്ത് അദ്ധ്യക്ഷത വഹിച്ചു. സുബൈർ പടുപ്പ്, എ.ടി.വിജയൻ, ഹമീദ് ചേരങ്കൈ, ഖദീജ മൊഗ്രാൽ, ലിജോ സെബാസ്റ്റിയൻ, സമീർ അണങ്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.