 
ബേപ്പൂർ: വ്യാപാരി വ്യവസായി സമിതി ബേപ്പൂർ യൂണിറ്റ് കൺവെൻഷൻ ഫാസാ ബിൽഡിംഗിൽ നടന്നു. ജില്ലാ കമ്മിറ്റിയംഗം അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു. ചെറുവണ്ണൂർ ഏരിയാ കമ്മറ്റി സെക്രട്ടറി അബ്ദുൾ സലാം പ്രസംഗിച്ചു. വ്യാപാരികൾ വികസനത്തിന് എതിരല്ലെന്നും എന്നാൽ റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും ജോലിയും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസവും അർഹമായ നഷ്ടപരിഹാരവും നൽകിയ ശേഷമേ കടകൾ ഒഴിപ്പിക്കാവൂവെന്നും യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിറ്റ് സെക്രട്ടറി സുനിൽ പയ്യേരി സ്വഗതവും ജ്യോതിഷ്കുമാർ.ബി.കെ നന്ദിയും പറഞ്ഞു.